ചളി നുറുങ്ങുകള്‍

പാടുന്ന മൊബൈല്‍ ഫോണ്‍
നിങ്ങളുടെ മൊബൈല്‍ ഫോണില്‍ റേഡിയോ/mp3 ഒന്നുമില്ല എങ്കില്‍, പാട്ട് കേള്‍ക്കണം എന്ന്‌ തോന്നിയാല്‍ നിങ്ങള്‍ എന്ത് ചെയ്യും ?
അതിനൊരു എളുപ്പവഴിയുണ്ട് : ആ പാട്ട മൊബൈല്‍ ഫോണ്‍ എടുത്ത് അടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് പോവുക...അപ്പോള്‍ നിങ്ങളുടെ ഫോണ്‍  ഒരു ഗ്രാമഫോണ്‍ ആവും....പിന്നെ അതിനെക്കൊണ്ടു ഏത് പാട്ടും പാടിക്കാലോ

-------------------------------------------------------------------

ഞങ്ങടെ നാട്ടില്‍
നാട്ടിലെത്തിയ വിദേശ ടൂറിസ്റ്റുകളുമായി ഒരിക്കല്‍ പൊങ്ങച്ചം പങ്കുവയ്ക്കാന്‍ അവസരം ലഭിച്ചു നമ്മുടെ കുട്ടപ്പന്.
റഷ്യക്കാരന്‍: ഞങ്ങടെ നാട്ടില്‍ കടലിന്റെ ഏറ്റവും അടിയില്‍ വരെ പോകുന്ന മുങ്ങിക്കപ്പല്‍ ഉണ്ട്
അപ്പോള്‍ കുട്ടപ്പന്‍: അത്രക്കൊന്നും കാണില്ല
അപ്പോള്‍ റഷ്യക്കാരന്‍: ശരി ശരി...എന്നാലും കടലിന്റെ ഏറ്റവും അടിയുടെ ഒരു 2cm മുഗളില്‍ വരെ എങ്കിലും പോകും
അമേരിക്കക്കാരന്‍: ഞങ്ങടെ നാട്ടില്‍ ആകാശം മുട്ടുന്ന കെട്ടിടങ്ങള്‍ ഉണ്ട്.
അപ്പോള്‍ കുട്ടപ്പന്‍: അത്രക്കൊന്നും കാണില്ല
അപ്പോള്‍ അമേരിക്കക്കാരന്‍: ശരി ശരി...എന്നാലും ആകാശത്തിന്റെ 2cm താഴെ വരെ എത്തുന്ന കെട്ടിടങ്ങള്‍ ഉണ്ട്
ഈ വെടിയെല്ലാം കേട്ട കുട്ടപ്പന്‍: ഞങ്ങടെ നാട്ടില്‍ മനുഷ്യരെല്ലാം മൂക്കിലൂടെയാ ഭക്ഷണം കഴിക്കുന്നെ :D

-------------------------------------------------------------------

ഉറുമ്പുപൊടിയും കുട്ടപ്പനും
കുറേനാളുകള്‍ക്കു ശേഷം കുളിച്ചു കുട്ടപ്പനാവാന്‍്തീരുമാനിച്ച കുട്ടപ്പന്‍ സാദനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയി
അങ്ങിനെ കോസ്മെട്ടിക്സ് സാദനങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുന്ന കുട്ടപ്പനോട് സെയില്‍സ്മാന്‍: സര്‍, ഉറുമ്പിനുള്ള പൌഡര്‍ വേണോ?
കുട്ടപ്പന്‍: വേണ്ടാ, ഇന്നു പൌഡര്‍ കൊടുത്താല്‍ നാളെ ഉറുമ്പുകള്‍ ലിപ്സ്ടിക് ചോദിക്കും

-------------------------------------------------------------------

വന്യജീവി സംരക്ഷണം
വന്യജീവി സംരക്ഷണ വാരാഘോഷം പ്രമാണിച്ച് മന്ത്രി വേലപ്പന്‍: വന്യജീവികളെ സംരക്ഷിക്കേണ്ട ചുമതല ഈ സര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുകയാണ്.
അതുകേട്ട പത്രക്കാരന്‍: അതുകൊണ്ടാവും മന്ത്രിമാര്‍ക്കൊക്കെ ബ്ലാക്ക്‌ക്യാറ്റ്‌ സെക്യൂരിറ്റിയും, പോലീസ് എസ്കോര്ടും....ഹി ഹി ഹീ

-------------------------------------------------------------------

ചളി നുറുങ്ങുകള്‍ വായിച്ചു നുരുങ്ങിയില്ലെങ്ങില്‍ തുടര്‍ വായനക്കായി ചളി സൂചികയിലേക്ക് പോവുക.

4 comments:

വിഡ്ഢി ശിരോമണി said...

ശശികുട്ടൻ ; നമ്മുടെ കണ്ണ് വളരെ പഴക്കം ഉള്ളതാ കാരണം എന്തെന്ന് പറയാമോ ?
ടീച്ചർ ; അനക്കറിയില്ല
ശശികുട്ടൻ : നമ്മുടെ കണ്ണിന്റെ നിറം 'ബ്ലാക്ക് ആൻഡ് വൈറ്റ്' അല്ലെ??

അങ്ങനെ ചളി പറഞ്ഞു ശാസിക്കുട്ടനും എന്നെ തോൽപിച്ചു്

greatest in the world (alu)

തീവണ്ടി പാമ്പ് said...

ഫ്രിഡ്ജ് ഫ്രീസർ എന്തുകൊണ്ടാണ് മുകളിൽ ഇരിക്കുന്നത് ??

ഉത്തര:കാരണം നമ്മൾ സിപ് അപ്പ് ഫ്രീസറിൽ വെയ്ക്കുമ്പോൾ ഫ്രീസർ അപ്പ് ആകും !!! :d

Serin sunny said...

ചളി പറയുന്നത് ഒരു കഴിവാണ്

Unknown said...

What a chali