ഡോക്ടര്‍ ചളിമാന്‍

എങ്ങിനെയോ ഒരു ഡോക്ടര്‍ ആയെങ്കിലും അതിന്റെ അഹങ്കാരം ഒട്ടും ഇല്ലാത്ത ഒരു പാവം ചളിയനായ ഡോക്ടറാണ് നമ്മുടെ ഡോക്ടര്‍ ചളിമാന്‍. അദ്ധേഹത്തിന്റെ രസകരമായ മെഡിക്കല്‍ ജീവിതലൂടെ നമ്മളിന്നു മുതല്‍ യാത്ര തുടരുകയാണ്‌. എന്നും ഓരോ പുതിയ ചളികള്‍ - ഡോക്ടറില്‍ നിന്നും അദ്ധേഹത്തിന്റെ സഹികെട്ട പേഷ്യന്റ്സില് നിന്നും.

-------------------------------------------------------------------

കുട്ടപ്പന്റെ പ്ലാസ്റ്റിക് സര്‍ജറി
നാട്ടുകാരുടെ ലാളനക്ക് പാത്രമായ കുട്ടപ്പന്‍ തന്റെ പുതുക്കിക്കിട്ടിയ മുഖമൊന്നു നന്നാക്കാനായി നമ്മുടെ ഡോക്ടറുടെ അടുത്തെത്തി.
കുട്ടപ്പന്‍: പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ എത്ര രൂപയാവും ഡോക്ടര്‍?
ഡോക്ടര്‍: ഒരു 20000 രൂപയാവും
കുട്ടപ്പന്‍: ഡിസ്കൌന്ട് ഒന്നുമില്ലേ ഡോക്ടര്‍?
ഡോക്ടര്‍: സോറി, 5 പൈസ കുറയില്ല
കുട്ടപ്പന്‍: പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ?

-------------------------------------------------------------------

എങ്ങിനെ വയറു കുറയ്ക്കാം
എന്നും വലുതായി വരുന്ന തന്റെ വയര്‍ രാമുവിനു എന്നും ഒരു തലവേദന ആയിരുന്നു
ഒരു ദിവസം തന്‍റെ വയറു കുറയ്ക്കാനായി ഒരു ഡോക്ടറെ കാണാന്‍ തന്നെ രാമു തീരുമാനിച്ചു
അങ്ങിനെ രാമു നമ്മുടെ ഡോക്ടര്‍ ചളിമാന്ടെ അടുത്തെത്തി
എളുപ്പത്തില്‍ വയറു കുറയ്ക്കാനായി ഡോക്ടര്‍ രാമുവിനോട് ഉജാല കുടിക്കാന്‍ നിര്‍ദ്ദേശിച്ചു.

എന്തായിരിക്കും കാരണം ??

കാരണം ഉജാല കുടിക്കുമ്പോള്‍ അത് പല്ലിന്റെ നിറം മാറ്റി bluetooth ആക്കുംപിന്നെത്തെ കാര്യം പറയേണ്ടല്ലോ "bluetooth is wireless" :D

-------------------------------------------------------------------

ഡോക്ടര്‍ ചളിമാന്‍ തന്റെ അടുത്ത സാഹസിക ചളിയുമായി വരുന്നതുവരെ നല്ല നാടന്‍ ചളികള്‍ ആസ്വദിക്കാനായി പോകൂ ചളി സൂചികയിലേക്ക്.

No comments: